കാപ്സ് പാലക്കാട് ചാപ്റ്റർ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനം ആചരിച്ചു.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് (കാപ്സ് ) പാലക്കാട് ചാപ്റ്ററിന്റെ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം മാർച്ച് 24ന് എയ്സ് കോളേജ് ഓഡിറ്റോറിയത്തിൽ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ പ്രേംനാഥ് നിർവഹിച്ചു. ചടങ്ങിൽ സമൂഹത്തിൽ സോഷ്യൽ വർക്കേഴ്സിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ബെസ്റ്റ് സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡിന് അർഹനായ ശ്രീ ശില്പ രാജ്, സ്പെഷ്യൽ ജൂറി പരാമർശം നേടിയ മുഹമ്മദ് നജാഹിനും മൊമെന്റേയും സർട്ടിഫിക്കറ്റും പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. പി.പ്രേമനാഥ് നൽകി. ക്യാപ്സ് ജോയിൻ സെക്രട്ടറി ശ്രീ അരുൺ മുല്ലക്കൽ ചടങ്ങിന് സ്വാഗതവും, പാലക്കാട് ചാപ്റ്റർ പ്രസിഡണ്ട് ശ്രീ സുരേഷ് കുമാർ അധ്യക്ഷൻ ആയിരുന്നു, മുഖ്യപ്രഭാഷണം ക്യാപ്സ് സ്ഥാപക അംഗവും, ദിശ പാലക്കാട് സെക്രട്ടറിയുമായ ശ്രീ അബ്ദുൾ റഹ്മാൻ, കാപ്സ് എക്സിക്യൂട്ടീവ് മെമ്പർ അനുപമ. പി. യു , നേതാജി സോഷ്യൽ വർക്ക് വിഭാഗം മേധാവി അനിത പർവീൺ, മേഴ്സി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ബെറ്റി തോമസ്, ക്യാപ്സ് മെമ്പർ ശ്രീ ജിജിൻ, ഏയ്‌സ് എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സതീഷ്കുമാർ എന്നിവർ ആശംസയും, കാപ്സ് ട്രഷറർ സുമേഷ് നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് ഫോറം രൂപീകരണവും , ശ്രീ. മുഹമ്മദ് റാഫി(പ്രസിഡന്റ്, സിജി)അവർകളുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് ഇൻ സോഷ്യൽ വർക്ക് എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.
കാപ്സ് സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് 2024 എം. വി. ശില്പ്പരാജിന്
———————————*——-
പാലക്കാട് : കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട് ചാപ്റ്റർ കാജ ആലത്തൂരിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് കണ്ണൂർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ എം. വി ശില്പ്പരാജ് കരസ്ഥമാക്കി.
കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട് ചാപ്റ്റർ മാർച്ച് -23 ന് പാലക്കാട് വച്ച് അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനത്തോടനുബന്ധിച്ച് അവാർഡ് നൽki.
സോഷ്യൽ വർക്ക് വിദ്യാർത്ഥിയെന്ന നിലയിൽ വിവരാവകാശ നിയമപ്രകാരം വിവിധ സർക്കാർ വകുപ്പുകൾക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും, അതിൽ അനുകൂലമായ ഉത്തരവുകൾ നേടിയെടുക്കാൻ നടത്തിയ പ്രവർത്തനത്തിനാണ് ശില്പരാജിന് അവാർഡിന് അർഹനാക്കിയത്. മെന്റൽ ഹെൽത്ത് പ്രൊഫഷണൽ എസ്.അബ്ദുൾ റഹിമാൻ, സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് സുമേഷ്, ഡിമെൻഷ്യ സോഷ്യൽ വർക്കർ സുരേഷ് കുമാർ, മേഴ്‌സി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ബെറ്റി, സ്കൂൾ കൗൺസിലർ അനുപമ, സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് ഫെബിൻ റഹ്മാൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കൂടാതെ പാലക്കാട് ഐഡിയൽ കോളേജ് ചെർപ്പുളശ്ശേരിയിലെ BSW വിദ്യാര്തഥിയായ മുഹമ്മദ് നജാഹിന് അവാർഡ് നിർണയ സമിതിയുടെ പ്രത്യേക പരമാർശം ലഭിച്ചു .